റിലീഫ് വിതരണം

വെള്ളരിക്കുണ്ട്: കുന്നുംകൈ വെസ്റ്റ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എന്‍.പി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എം.ടി.പി. കരീം പൊതുയോഗം ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങള്‍ സമാശ്വാസ പെന്‍ഷന്‍ വിതരണം മണ്ഡലം സെക്രട്ടറി പി. ഉമര്‍ മൗലവി നിര്‍വഹിച്ചു. ജാബിര്‍ ഹുദവി ചാനടുക്കം ശിഹാബ് തങ്ങള്‍ അനുസ്മരണപ്രഭാഷണം നടത്തി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി വിജയം നേടിയ പെരുമ്പട്ട സി.എച്ച്. മുഹമ്മദ്‌ കോയ ഹയര്‍സെക്കന്‍ഡറി സ്കൂളിനുള്ള ഉപഹാരം എല്‍.കെ. നാസറില്‍നിന്ന് പി.ടി.എ പ്രസിഡൻറ് പി.സി. ഇസ്മയില്‍ ഏറ്റുവാങ്ങി. ജാതിയില്‍ അസിനാര്‍ പെരുന്നാള്‍ കിറ്റ്‌ വിതരണവും ചികിത്സാസഹായം എ. മുഹമ്മദ്‌ റാഫിയും നിര്‍വഹിച്ചു. എ.വി. അബ്ദുല്‍ ഖാദര്‍, സൈഫുദ്ദീന്‍ തങ്ങള്‍, എല്‍.കെ. ഷൗക്കത്ത്, ശറഫുദ്ധീന്‍ തങ്ങള്‍, എ. നസീര്‍, മുസ്തഫ പെരുമ്പട്ട, റാഹില്‍ മൗേക്കാട് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എ. ദുൽകിഫിലി സ്വാഗതവും നസീർ പൂക്കാട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.