അന്താരാഷ്​ട്ര യോഗദിനം വിപുലമായി ആചരിച്ചു

കണ്ണൂർ: അന്താരാഷ്ട്ര യോഗദിനം ജില്ലയിൽ വിപുലമായി ആചരിച്ചു. വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച യോഗദിനാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനം സ​െൻറ് മൈക്കിൾസ് സ്കൂളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് നിർവഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ജയബാലൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ജില്ല പൊലീസ് ചീഫ് ജി. ശിവവിക്രം മുഖ്യാതിഥിയായി. എ.ഡി.എം ഇ. മുഹമ്മദ് യൂസുഫ്, വിദ്യാഭ്യാസ ഉപഡയറക്ടർ എം. ബാബുരാജൻ, കണ്ണൂർ ഡി.ഇ.ഒ സി.ഐ വത്സല, ഹെഡ്മാസ്റ്റർ ഫാദർ േഗ്രഷ്യസ് എന്നിവർ സംസാരിച്ചു. ചടങ്ങി​െൻറ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്ക് നൽകിയ യോഗപരിശീലനത്തിന് ഇൻസ്ട്രക്ടർ ഫാദർ രാജേഷ് നേതൃത്വം നൽകി. കുടുംബശ്രീ ജില്ല മിഷ​െൻറ ആഭിമുഖ്യത്തിൽ മുനിസിപ്പൽ സ്കൂളിൽ നടന്ന 101 കുടുംബശ്രീ പ്രവർത്തകരുടെ യോഗപ്രദർശനം പി.കെ. ശ്രീമതി ടീച്ചർ എം.പി ഉദ്ഘാടനംചെയ്തു. മേയർ ഇ.പി. ലത അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.