ഇഫ്താർ സംഗമം

പുതിയതെരു: കാട്ടാമ്പള്ളി ഗവ. മാപ്പിള യു.പി സ്കൂളിൽ വിദ്യാർഥികളുടെ കൂട്ടായ്മയിൽ നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച മതസൗഹാർദ പ്രഭാഷണപരിപാടിയിൽ റിയാസ് മൗലവി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻറ് കെ.വി. സതീശൻ അധ്യക്ഷത വഹിച്ചു. ചിറക്കൽ പഞ്ചായത്ത് ആരോഗ്യ--വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. പ്രകാശൻ, മുൻ പി.ടി.എ പ്രസിഡൻറ് അബ്ദുസ്സലാം ഹാജി, പി. സജീവൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എൻ. ഗംഗാഭായി സ്വാഗതവും നയീം മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.