ആയുർവേദ ആരോഗ്യ ക്ലാസ്

ചെറുവത്തൂർ: പിലാന്തോളി ഉദയ വായനശാല ആൻഡ് ഗ്രന്ഥാലയം പാരമ്പര്യ വൈദ്യ ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെ സഹകരണത്തോടെ ‌ സംഘടിപ്പിച്ചു. പാരമ്പര്യവൈദ്യ ഫെഡറേഷൻ ജില്ല സെക്രട്ടറി കെ. ജനാർദനൻ വൈദ്യർ വേപ്പിൻതൈ കൈമാറി ഉദ്‌ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻറ് ടി.പി. ധനേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. മനോജ്, എം. അതുൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു. പി. സജീവൻ വൈദ്യർ ക്ലാസെടുത്തു. ആരോഗ്യ ക്ലാസിൽ പങ്കെടുത്ത മുഴുവൻപേർക്കും വേപ്പിൻതൈ വിതരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.