കണ്ണൂർ: വായനപക്ഷാചരണത്തിന് തിങ്കളാഴ്ച തുടക്കമാകും. 19ന് പി.എൻ. പണിക്കരുടെ ചരമദിനം മുതൽ ജൂലൈ ഏഴിന് ഐ.വി. ദാസിെൻറ ജന്മദിനംവരെയാണ് വായനപക്ഷാചരണമായി ആഘോഷിക്കുന്നത്. സ്കൂളുകളിലും വായനശാലകളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് വായനശാലകളിൽ അക്ഷരദ്വീപം തെളിയിക്കും. ജില്ലതല ഉദ്ഘാടനം തിങ്കളാഴ്ച തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. രാവിലെ ഒമ്പതിന് മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ മേയർ ഇ.പി. ലത പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പി.കെ. ശ്രീമതി എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കലക്ടർ മിർ മുഹമ്മദലി തുടങ്ങിയവർ പങ്കെടുക്കും. കൂട്ടവായനയോടെയാണ് ഉദ്ഘാടനചടങ്ങ് നടക്കുക. ഇൻഫർമേഷൻ വകുപ്പ്, ലൈബ്രറി കൗൺസിൽ, വിദ്യാഭ്യാസവകുപ്പ്, ജില്ല പഞ്ചായത്ത്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.