മഴക്കാല രോഗപ്രതിരോധ മരുന്നുവിതരണം

പയ്യാവൂർ: വൈ.എം.സി.എ ചെമ്പേരിയും ദേശീയ വായനശാലയും സംയുക്തമായി ഗവ. ഹോമിയോ ഡിസ്പെൻസറിയുടെ സഹകരണത്തോടെ ഇന്ന് പകർച്ചപ്പനിക്കും മഴക്കാല രോഗങ്ങൾക്കുമുള്ള ഹോമിയോ പ്രതിരോധമരുന്ന് സൗജന്യമായി വിതരണംചെയ്യും. രാവിലെ ഒമ്പതുമുതൽ 11 വരെ ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിലും മൂന്നുമുതൽ വൈകീട്ട് ആറുവരെ ചെമ്പേരി ദേശീയവായനശാലയിൽവെച്ചുമാണ് മരുന്ന് നൽകുക. ഉദ്ഘാടനം രാവിലെ ഒമ്പതിന് മദർ തെരേസ ഓഡിറ്റോറിയത്തിൽ ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ജോസഫ് ഐസക് ഉദ്ഘാടനംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.