കോട്ടപ്പുറം ജലവിമാനം ജലരേഖയായി

നീലേശ്വരം: വിനോദസഞ്ചാര മേഖലക്ക് കുതിപ്പേകാൻ കൊണ്ടുവന്ന കോട്ടപ്പുറം ജലവിമാന പദ്ധതി ജലരേഖയായി. കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് ആരംഭിച്ച പദ്ധതി പുതിയ എൽ.ഡി.എഫ് സർക്കാർ നിർത്തലാക്കാൻ പോവുകയാണ്. ഇതോടെ സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നത്. 2013ലാണ് ജലവിമാന പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാൽ, പദ്ധതിക്ക് കേരളത്തിൽ സാധ്യതയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ ജലവിമാന പദ്ധതി അകാലചരമം പ്രാപിക്കുകയാണ്. വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് ജലാശയങ്ങളെ ബന്ധിപ്പിച്ച് സർവിസ് നടത്താൻ പദ്ധതിയിട്ടത്. തുടക്കത്തിൽതന്നെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ എതിർപ്പുമായി രംഗത്തുവന്നിരുന്നു. കോട്ടപ്പുറത്ത് ജലവിമാന സർവിസിനായി സോളാർ ഫ്ലോട്ടിങ് ജെട്ടി, റൺവേ, യാത്രക്കാർക്ക് ഇറങ്ങാനുള്ള വാട്ടർ ഡ്രോം എന്നിവയും സുരക്ഷ സംവിധാനത്തി​െൻറ ഭാഗമായി എക്സ്റേ മെഷീൻ, മെറ്റൽ ഡിറ്റക്ടർ, സ്ഫോടക വസ്തുക്കൾ തിരിച്ചറിയാനുള്ള ഉപകരണങ്ങൾ എന്നിവയും സ്ഥാപിച്ചിരുന്നു. പദ്ധതിക്കായി ഒരുക്കിയ അടിസ്ഥാന സൗകര്യ ഉപകരണങ്ങളുടെ സുരക്ഷക്കായി കേരള പൊലീസിന് കീഴിലുള്ള വ്യവസായ സെക്യൂരിറ്റി ഫോഴ്സിനെയും വർഷങ്ങളായി കാവൽ ഏർപ്പെടുത്തിയിരുന്നു. മൂന്നുവർഷമായി ഉപകരണങ്ങൾ തുരുെമ്പടുക്കുകയാണ്. റൺവേ തയാറാക്കുന്നതി​െൻറ ഭാഗമായി പുഴയിൽ സ്ഥാപിച്ച അടയാളങ്ങളിൽ പലതും നശിച്ചു. ഇതോടെ ഇന്ത്യയിലെതന്നെ ആദ്യത്തെ ജലവിമാന സർവിസ് നിലക്കുന്ന സാഹചര്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.