മുഖ്യമന്ത്രിയുടെ സന്ദേശം നാളെ വായിക്കും

കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയൻ നവകേരളസൃഷ്ടിക്കായി വിദ്യാർഥികളെ ക്ഷണിച്ച് വിദ്യാർഥികൾക്കയക്കുന്ന സന്ദേശം നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും അസംബ്ലി വിളിച്ചുചേർത്ത് വായിച്ചുകേൾപ്പിക്കും. പരിപാടിയുടെ ജില്ലതല ഉദ്ഘാടനം വിദ്യാഭ്യാസവകുപ്പി​െൻറയും ജില്ല ഇൻഫർമേഷൻ ഓഫിസി​െൻറയും ആഭിമുഖ്യത്തിൽ കാസർകോട് നെല്ലിക്കുന്ന് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ നടക്കും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, കലക്ടർ കെ. ജീവൻബാബു, കാസർകോട് നഗരസഭ ചെയർപേഴ്സൻ ബീഫാത്തിമ ഇബ്രാഹീം, ഡി.ഡി.ഇ ഇ.കെ. സുരേഷ്കുമാർ, ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.വി. സുഗതൻ തുടങ്ങിയവർ പങ്കെടുക്കും. നവകേരളസൃഷ്ടിക്കായി വിദ്യാർഥികളുടെ അഭിപ്രായങ്ങളും നിർേദശങ്ങളും പേരും സ്കൂൾ വിലാസവുമടക്കം മുഖ്യമന്ത്രിയെ എഴുതി അറിയിക്കുന്നതിന് അവസരമൊരുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.