റോഡിൽ ഒരുവശത്ത് മഴവെള്ളം; മറ്റൊരു ഭാഗത്ത് റോഡുവരെ കാട്

ഉരുവച്ചാൽ: റോഡിൽ ഒരു വശത്ത് മഴവെള്ളം, മറ്റൊരു ഭാഗത്ത് റോഡുവരെ കാട്. വഴിയാത്രക്കാർക്ക് ജീവന് ഭീഷണിയാവുന്നു. മട്ടന്നൂർ --തലശ്ശേരി റോഡിൽ പഴശ്ശിയിലാണ് വഴിയാത്രക്കാർ ദുരിതം നേരിടുന്നത്.റോഡരികിൽ നിന്നും റോഡിലേക്ക് കാട് വളർന്ന് തള്ളി നിൽക്കുന്നതിനാൽ പഴശ്ശി സ്കൂളിലേക്ക് പോവുന്ന വിദ്വാർഥികൾ അടക്കമുള്ള വഴിയാത്രക്കാർ ജീവൻ പണയം വെച്ചാണ് ഇതുവഴി നടന്നുപോവുന്നത്. മറുവശത്തുകൂടി പോവണമെങ്കിൽ അവിടെ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ അതും ദുരിതമായിത്തീരുകയാണ്. ചീറിപ്പായുന്ന വാഹനങ്ങളുടെ ഇടയിലൂടെയുള്ള റോഡിലെ യാത്ര അപകടത്തിനു ‌ കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു. വാഹനങ്ങൾ കടന്നുപോവുമ്പോൾ ചളിവെള്ളം തെറിക്കുന്നതും ദുരിതമായി മാറിയിരിക്കുകയാണ്. മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓട അടഞ്ഞ് മൂടിയതിനാലാണ് വെള്ളം റോഡിൽ കെട്ടിനിൽക്കുന്നത്. അടിയന്തരമായി ബന്ധപ്പെട്ടവർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.