കാസർകോട്: പ്രവർത്തനമികവും കാര്യക്ഷമതയും സുതാര്യതയും ലക്ഷ്യമിട്ട് കാസർകോട് ജില്ല പഞ്ചായത്ത് പൊതുജനങ്ങൾക്ക് പരാതികൾ ഓഫിസിൽ നിക്ഷേപിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി തദ്ദേശസ്വയംഭരണ ഓഫിസുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കാൻ സർക്കാർ ഉത്തരവായതിനെ തുടർന്നാണ് നടപടി. ജില്ല പഞ്ചായത്തിൽ പരാതിപ്പെട്ടിയുടെ ഉദ്ഘാടനം നാളെ രാവിലെ 10.30ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ നിർവഹിക്കും. ജില്ല പഞ്ചായത്തിെൻറ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ നിർഭയമായി രേഖപ്പെടുത്താൻ സൗകര്യമൊരുക്കുന്നതിനുള്ള സംവിധാനം പൊതുജനങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും പരാതിപ്പെട്ടിയിലൂടെ ലഭിക്കുന്ന പരാതികൾ പരിശോധിച്ച് കാലവിളംബം കൂടാതെയുള്ള ഇടപെടലുകൾ ഉറപ്പുവരുത്തുമെന്നും പ്രസിഡൻറ് എ.ജി.സി. ബഷീർ അറിയിച്ചു. പരാതിപ്പെട്ടിയിൽ നിക്ഷേപിക്കപ്പെടുന്ന പരാതികൾ പരിശോധിച്ച് തുടർനടപടികൾ ഉറപ്പുവരുത്തുക കോഴിക്കോട് റീജനൽ പെർഫോമൻസ് ഓഡിറ്റ് വിഭാഗമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.