കുട്ടിമാക്കൂൽ സംഭവം: മുഖ്യമന്ത്രി മറുപടി പറയണം -സതീശൻ പാച്ചേനി കുട്ടിമാക്കൂൽ സംഭവം: മുഖ്യമന്ത്രി മറുപടി പറയണം -സതീശൻ പാച്ചേനി കണ്ണൂർ: തലശ്ശേരി കുട്ടിമാക്കൂൽ സംഭവത്തിൽ കണ്ണൂര്‍ മുൻ എസ്.പിയെ സർവിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യാനും കോടതിയലക്ഷ്യത്തിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് നടപടി യെടുക്കാനും ഉത്തരവിട്ട സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമീഷന്‍ നടപടിയിൽ ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. സർക്കാറിെൻറ ദലിത് വിരുദ്ധ സമീപനത്തിെൻറ ഉദാഹരണമാണിത്. എസ്.സി-എസ്.ടി കമീഷൻ ഉത്തരവ് നിരന്തരമായി അവഗണിക്കുന്ന ആഭ്യന്തര വകുപ്പ് വേട്ടക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിെൻറ ഭാഗമാണ് കോടതിയോടുപോലും ഇത്തരം സമീപനം സ്വീകരിച്ചതെന്നും പാച്ചേനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.