ഹോട്ടല്‍ ഉടമയുടെ വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണാഭരണവും പണവും കവര്‍ന്നു

മഞ്ചേശ്വരം: ഹോട്ടലുടമയുടെ വീട്‌ കുത്തിത്തുറന്ന്‌ 25 പവനും 20,000 രൂപയും കവര്‍ന്നു. പെര്‍മുദെ ജങ്ഷന്‌ സമീപത്ത്‌ ഹോട്ടല്‍ നടത്തുന്ന പെട്രോള്‍ പമ്പിന്‌ സമീപത്തെ രാധാകൃഷ്‌ണ നായിക്കി​െൻറ വീട്ടിലാണ് കവർച്ച. വീടി​െൻറ വാതില്‍ തകര്‍ത്ത്‌ അകത്തുകടന്ന മോഷ്‌ടാക്കള്‍ അലമാര കുത്തിത്തുറന്നാണ്‌ സ്വര്‍ണവും പണവും കൈക്കലാക്കിയത്‌. രാധാകൃഷ്‌ണ പുലര്‍ച്ചെയും ഭാര്യയും മകളും പിന്നീടും ഹോട്ടലിലേക്ക്‌ പോയിരുന്നു. രാത്രി വൈകി തിരിച്ചെത്തിയപ്പോഴാണ്‌ വാതില്‍ തകര്‍ത്തനിലയില്‍ കണ്ടത്‌. സംഭവമറിഞ്ഞ്‌ കുമ്പള പൊലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്‌ധര്‍ കവര്‍ച്ചനടന്ന വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. =========================
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.