നികുതി കുറയുകയും ചെയ്​തു; വില കുറഞ്ഞതുമില്ല

കാസർകോട്: ചരക്കുസേവന നികുതിക്ക് ഒരുമാസം. വിവിധതരം നികുതികൾ എടുത്തുകളഞ്ഞു. രാജ്യത്ത് ഒറ്റനികുതിയായി. സംസ്ഥാനങ്ങൾക്ക് സാമ്പത്തിക അതിരുകളും ഇല്ലാതായി. ചരക്കുകൾ കർണാടകയിൽനിന്ന് മഞ്ചേശ്വരം, പെർള, ആദൂർ, പാണത്തൂർ ചെക്ക്പോസ്റ്റുകൾവഴി നിർത്താതെ കടന്നുവരുകയും കടന്നുപോകുകയും ചെയ്യുന്നു. എങ്ങും നികുതി ഒടുക്കേണ്ടതില്ല. എന്നും ചിക്കൻ ബിരിയാണി തിന്നാൻമാത്രം കോഴിയുടെ വിലകുറയും എന്നാണ് പറഞ്ഞിരുന്നത്. കോഴിക്ക് നികുതിയില്ല. കോഴിവില 130വരെയായി. ചായക്ക്് വിലകൂട്ടി, ചോറിനും പലഹാരങ്ങൾക്കും വില വർധിച്ചു. അരിയുടെ വിലകൂടി. ജി.എസ്.ടി കാരണമാണോ അല്ലയോ എന്നൊന്നും പറയാൻ അറിയില്ല, എല്ലാ പച്ചക്കറികൾക്കും വിലകൂടിയതായി പച്ചക്കറി വ്യാപാരികൾ. പച്ചക്കറികൾക്ക് അഞ്ചുരൂപ മുതൽ 40 രൂപവരെ വിലകയറിയിട്ടുണ്ട്. അരി ഉൾെപ്പടെ ഭക്ഷ്യധാന്യങ്ങൾ, പാൽ-മുട്ട, കാലിത്തീറ്റ, കാർഷികോപകരണങ്ങൾ തുടങ്ങി നൂറ് ഇനങ്ങൾക്ക് വിലകുറയും എന്നാണ് പറഞ്ഞിരുന്നത്. ഒരു രൂപപോലും കുറഞ്ഞതായി ഉപഭോക്താക്കൾക്ക് അനുഭവപ്പെട്ടിട്ടില്ല. ഭക്ഷ്യധാന്യങ്ങളുടെ മാർക്കറ്റിലേക്ക് വിലനിലവാരം ചോദിച്ചാൽ ഒന്നും പറയാറായിട്ടില്ല എന്നാണ് പറഞ്ഞത്. കാരണം ഇവർ വിലകുറക്കേണ്ടവരാണ്. കുറച്ചിട്ടില്ല എന്നാണ് പറയുന്നതിനർഥം. ഡ്രൈ ഫ്രൂട്ട്സ്, പഴം പച്ചക്കറി, ജ്യൂസുകൾ, പാൽ ഉൽപന്നങ്ങൾ, ടൂത്ത് പേസ്റ്റ്, ആയുർവേദ, യുനാനി, ഹോമിയോ മരുന്നുകൾ എന്നിവക്ക് 12 ശതമാനം നികുതി ചുമത്തിയിട്ടുണ്ട്. ഇവയുടെ വില വർധിക്കുകയാണ് ഉണ്ടായത്. ചുരുക്കത്തിൽ ജി.എസ്.ടി കൊണ്ട് നാട്ടുകാർക്ക് പ്രയോജനമില്ലാതെ മുതലാളിമാരുടെ കീശവീർപ്പിക്കുന്ന പദ്ധതിയായി. വെയിലേറ്റതിനും വിലകൂടി! കാസർകോട്:ഉണക്കമൽസ്യം എല്ലാ നികുകളിൽ നിന്നു മുക്തമായിരുന്നുവെന്നാണ് വെപ്പ്. പക്ഷെ, ജി.എസ്.ടി നടപ്പിലായതോടെ ഉണക്കമത്സ്യ വിപണിയെയും സാരമായി ബാധിച്ചു. ഇക്കാലയളവുവരെ നികുതിയിൽനിന്ന് ഒഴിവാക്കപ്പെട്ട ഉണക്കമത്സ്യത്തിന് ജൂൈല ഒന്നിന് ചരക്കുസേവന നികുതി പ്രാബല്യത്തിൽ വന്നതുമുതൽ അഞ്ചു ശതമാനം നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ഉണക്കമത്സ്യത്തി​െൻറ സംസ്ഥാനത്തേക്കുള്ള വരവിനെയും കച്ചവടത്തെയും വലിയതോതിൽ ബാധിച്ചിരിക്കുകയാണ്. അയൽസംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്, ഗോവ എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും കേരളത്തിലേക്ക് ഉണക്കമത്സ്യം എത്തുന്നത്. തമിഴ്നാട്ടിലും ആന്ധ്രയിലും വ്യാപാരികൾ ചരക്കുസേവന നികുതിയുടെ പേരിൽ സമരത്തിലായതോടെ അവിടെനിന്നും കേരളത്തിലേക്ക് മത്സ്യം എത്താതായി. ജി.എസ്.ടി നിലവിൽ വന്നതിനുശേഷം ഉണക്കമത്സ്യത്തിന് വൻതോതിൽ വില വർധിച്ചിട്ടുമുണ്ട്. നത്തോലിക്ക് കിലോക്ക് 160 രൂപയാണ് ഇപ്പോഴത്തെ വില. ഉണക്കച്ചെമ്മീൻ 140 മുതൽ 200രൂപ വരെയും സ്രാവിന് 240 മുതൽ 400 വരെയും വിലയുണ്ട്. ഉണക്കമത്തിക്ക് 80ഉം അയലക്ക് 100ഉം ആണ് വിപണിവില.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.