ഒഴുക്കിൽപെട്ട ആദിവാസിയുടെ മൃതദേഹം കണ്ടെത്തി

ഇരിട്ടി: കഴിഞ്ഞ ദിവസം മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായ ആദിവാസിയുടെ മൃതദേഹം കണ്ടെത്തി. ചടച്ചിക്കുണ്ടം ചീരങ്ങോട് കോളനിയിലെ കരുണ​െൻറ (48) മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് പടിയൂര്‍ ശാന്തമുക്കിനു സമീപം ഇരിട്ടി പുഴയുടെ ഭാഗമായ പഴശ്ശി പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ ഒഴുക്കില്‍പെട്ടാണ് കരുണനെ കാണാതായത്. ഇരിട്ടിയിൽനിന്നുള്ള ഫയർഫോഴ്സ് സംഘം വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയും പുഴയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. ഞായറാഴ്ച മുങ്ങൽ വിദഗ്ധരും ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരിക്കൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഓമന. മക്കൾ: നിഖിൽ, നിധീഷ്, നീതു, നിധിന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.