കാണാതായ 17കാരൻ മോഷ്​ടിച്ച ബൈക്കുമായി പിടിയിൽ

കാസര്‍കോട്: പരവനടുക്കത്തെ സർക്കാർ ഒബ്സർവേഷൻ ഹോമിൽ നിന്ന് കാണാതായ 17കാരൻ മോഷ്ടിച്ച ബൈക്കുമായി പയ്യന്നൂരില്‍ പിടിയിലായി. മോഷണക്കേസിൽ പിടിയിലായതിനെ തുടർന്ന് ജുവനൈൽ കോടതി ഒബ്സർവേഷൻ ഹോമിലയച്ച കണ്ണൂര്‍ സ്വദേശിയായ കൗമാരക്കാരനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പയ്യന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കഴിഞ്ഞ ദിവസം ഒബ്സർവേഷൻ ഹോമിൽനിന്ന് രക്ഷപ്പെട്ടതാണെന്നും ബൈക്ക് മോഷ്ടിച്ചതാണെന്നും അറിഞ്ഞത്. ഇതേത്തുടർന്ന് കാസര്‍കോട് പൊലീസിന് കൈമാറിയ ശേഷം വീണ്ടും ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.