സ്വീകരണം നൽകി

നടുവിൽ: എതിർ പാർട്ടിയിൽ നിൽക്കുമ്പോൾ പ്രവർത്തകരുമായി സംഘർഷത്തിലേർപ്പെട്ടിട്ടുണ്ടെങ്കിലും അവർ പാർട്ടിയിലേക്ക് കടന്നുവന്നാൽ അവരെ സ്വീകരിക്കാൻ തയാറുള്ളവരാണ് സി.പി.എം പ്രവർത്തകരെന്ന് ജില്ല സെക്രട്ടറി പി. ജയരാജൻ പറഞ്ഞു. സി.പി.എമ്മിലേക്ക് വന്ന മുൻ യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് മൂസാൻകുട്ടിക്കും പ്രവർത്തകർക്കും നടുവിലിൽ നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവർത്തകരെ പി.ജയരാജൻ മാലയിട്ട് സ്വീകരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പി.വി. ബാബുരാജ് അധ്യക്ഷത വഹിച്ചു. മൂസാൻ കുട്ടി, ഒ.വി. ജാഫർ, സഹീദ് റൂമി, കെ.എം. ജോസഫ്, എം. കരുണാകരൻ, സാജു ജോസഫ് തുടങ്ങിയവർ സംസാരിച്ചു. മൂസാൻ കുട്ടിയെയും പ്രവർത്തകരെയും ആനയിച്ച് റാലിയും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.