മഞ്ചേശ്വരം: ആർ.എസ്.എസ് മംഗളൂരു വിഭാഗ് (സോൺ) സഹകാര്യവാഹക് . ഉപ്പള പ്രതാപ്നഗർ സ്വദേശിയും കൈക്കമ്പയിലെ ജ്യോതി ആർട്സ് ഉടമയുമായ ജനാർദനൻ (62) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് നാലു ദിവസമായി മംഗളൂരു എ.ജെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് മരണം. കാസർകോട്, മംഗളൂരു, മടിക്കേരി, പുത്തൂർ, ബന്ദ്വാൽ എന്നീ ജില്ലകളിലെ ആർ.എസ്.എസിെൻറ സംഘടനാചുമതലയുള്ള സഹകാര്യവാഹകായിരുന്നു. ഭാര്യ: ഭുവനേശ്വരി. മക്കൾ: ചൈതന്യ (പ്ലസ് ടു വിദ്യാർഥിനി), അനന്യ (ബിരുദ വിദ്യാർഥിനി). മൃതദേഹം ഞായറാഴ്ച രാത്രി പത്തുമണിയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.