സാമൂഹിക ദ്രോഹികളുടെ ആക്രമണം

കണ്ണൂർ സിറ്റി: നീർച്ചാൽ ടൗണിലെ ബേക്കറിയിൽ സാമൂഹിക ദ്രോഹികളുടെ ആക്രമണം. ഇരുട്ടി​െൻറ മറവിൽ എത്തിയവരാണ് നീർച്ചാലിലെ ബിസ്മി ബേക്കറിയുടെ ബോർഡും ലൈറ്റ് കണക്ഷനും ഇലക്ട്രിക് കേബിളുകളും ഫ്ലക്സും നശിപ്പിച്ചത്. ബേക്കറിക്ക് കുറച്ചു മാറിവെച്ച വലിയ ഫ്ലക്സും നശിപ്പിച്ചിട്ടുണ്ട്. ബ്ലേഡ് ഉപയോഗിച്ച് കീറിയ നിലയിലാണ് ഫ്ലക്സും ബാനറും. ഉടമ നാഫിഹ് സിറ്റി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.