സെമിനാറും ഫോ​േട്ടാ പ്രദർശനവും

ചെറുവത്തൂർ: അന്താരാഷ്ട്ര കടുവദിനാചരണത്തി​െൻറ ഭാഗമായി വനം വന്യജീവിവകുപ്പും സാമൂഹിക വനവത്കരണ വിഭാഗവും ചെറുവത്തൂർ ബി.ആർ.സിയും ചന്തേര ജി.യു.പി സ്കൂളിൽ സംഘടിപ്പിച്ച ഏകദിന സെമിനർ വനത്തെയും വന്യജീവികളെയും കടുവയെയും അടുത്തറിയാനുള്ള വേദിയായി. സാഹസികതയോടെ ചിത്രീകരിച്ച വന്യജീവികളുടെ നൂറോളം ഫോട്ടോകളുടെ പ്രദർശനം പരിപാടിയുടെ ആകർഷകമായി. സെമിനാർ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജാനകി ഉദ്ഘാടനം ചെയ്തു. സാമൂഹിക വനവത്കരണവിഭാഗം അസി. കൺസർവേറ്റർ പി. ബിജു അധ്യക്ഷത വഹിച്ചു. പിലിക്കോട് പഞ്ചായത്ത് പ്രസിഡൻറ് ടി.വി. ശ്രീധരൻ വന്യജീവി ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്തു. സെമിനാറിൽ അസി. കൺസർവേറ്റർ പി. ബിജു, പയ്യന്നൂർ സീക്ക് ഡയറക്ടർ ടി.പി. പത്മനാഭൻ എന്നിവർ വിഷയാവതരണം നടത്തി. ഫോറസ്റ്റ് റേഞ്ച് ഓഫിസർ എം. ജോഷിൽ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എൻ.വി. സത്യൻ, കെ.ഇ. ബിജുമോൻ, ജയചന്ദ്രൻ കർക്കടകക്കാട്ടിൽ, വി.വി. ശശിമോഹനൻ, രാജേഷ് പട്ടേരി, പി.വി. പ്രസീദ എന്നിവർ സംസാരിച്ചു. വന്യജീവി ഫോട്ടോഗ്രാഫർമാരായ ഡോ. പി. സന്തോഷ്, ഇ.പി. ഉണ്ണികൃഷ്ണൻ, ശ്രീജിത്ത് നീലായി, സിബി വെള്ളരിക്കുണ്ട് എന്നിവരുടെ ഫോട്ടോകളാണ് പ്രദർശിപ്പിച്ചത്. യു.പി വിഭാഗം വനം -വന്യജീവി ക്വിസ് മത്സരത്തിൽ അർണവ് രാജീവ്, പി.വി. ജിജിൻ ബാബു (ജി.എച്ച്.എസ്.എസ് കുട്ടമത്ത്), എൻ.എ. സ്‌നേഹ, ആനന്ദ് നാരായൺ (ജി.ഡബ്ല്യൂ യു.പി സ്കൂൾ കൊടക്കാട്), എസ്. വിനായക്, പി. ആര്യ (എ.യു.പി.എസ് ഓലാട്ട്) ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ചെറുവത്തൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ടി.എം. സദാനന്ദൻ സമ്മാനം നൽകി. ചന്തേര ജി.യു.പി സ്കൂൾ പ്രഥമാധ്യാപകൻ ടി.വി. ബാലകൃഷ്ണൻ സമാപനയോഗത്തിൽ അധ്യക്ഷത വഹിച്ചു. ചെറുവത്തൂർ ബി.പി.ഒ കെ. നാരായണൻ സ്വാഗതവും ബി.ആർ.സി ട്രെയിനർ പി. വേണുഗോപാലൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.