ടിക്കറ്റ്​ നല്‍കാത്ത 12 ബസുകള്‍ പിടികൂടി

മംഗളൂരു: യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാത്ത 12 സ്വകാര്യ സിറ്റി ബസുകള്‍ ആര്‍.ടി.ഒ ജി.എസ്. ഹെഗ്ഡെയുടെ നേതൃത്വത്തില്‍ പിടികൂടി കണ്ടക്ടര്‍മാര്‍ക്ക് താക്കീതുനല്‍കി വിട്ടു. തെറ്റ് ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. മംഗളൂരു കേന്ദ്രീകരിച്ച് സര്‍വിസ് നടത്തുന്ന ഹ്രസ്വദൂര ബസുകളിലെ കണ്ടക്ടര്‍മാര്‍ ടിക്കറ്റ് നല്‍കുന്നത് വിരളമാണ്. നിര്‍ബന്ധിക്കുന്ന യാത്രക്കാരെ അവഹേളിക്കലും പതിവാണ്. യാത്രക്കാര്‍ ടിക്കറ്റ് ചോദിച്ചുവാങ്ങണമെന്ന് അധികൃതര്‍ അറിയിച്ചു. അപകടം സംഭവിച്ചാല്‍ അത് തെളിയിക്കാന്‍ ടിക്കറ്റ് അനിവാര്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.