പരിയാരത്ത് ബി.എസ്​സി നഴ്​സിങ്​ കോഴ്‌സ്​ ഇൻറർവ്യൂ രണ്ടു മുതൽ

------------- പയ്യന്നൂർ: അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന് (പരിയാരം മെഡിക്കൽ കോളജ്) കീഴിലുള്ള നഴ്സിങ് കോളജിൽ ബി.എസ്സി നഴ്സിങ് കോഴ്‌സിൽ മാനേജ്മ​െൻറ് േക്വാട്ടയിലേക്ക് അപേക്ഷിച്ചവർക്കുള്ള ഇൻറർവ്യൂ ആഗസ്റ്റ് രണ്ടുമുതൽ ഏഴുവരെ ഡയറക്ടറുടെ ഓഫിസിൽ നടക്കും. രാവിലെ 9.30 മുതൽ ഒരുമണി വരെയും ഉച്ചക്ക് രണ്ടു മുതൽ അഞ്ചു വരെയുമായാണ് എല്ലാ ദിവസവും മുഖാമുഖം നടക്കുക. രാവിലെ പങ്കെടുക്കേണ്ടവർ ഒമ്പതുമണിക്കും ഉച്ചക്കുശേഷം പങ്കെടുക്കേണ്ടവർ 1.30നും യോഗ്യത തെളിയിക്കുന്ന അസ്സൽരേഖകൾസഹിതം വെരിഫിക്കേഷനുവേണ്ടി പരിയാരം മെഡിക്കൽ കോളജിലെ അഡ്മിഷൻ സെൽ ഓഫിസിൽ റിപ്പോർട്ട്ചെയ്യണം. അപേക്ഷാനമ്പർ അടിസ്ഥാനമാക്കി അതത് ദിവസം രാവിലെ മുതൽ ഉച്ചവരെ 63 പേരും ഉച്ചക്കുശേഷം 62 പേരുമാണ് മുഖാമുഖത്തിന് എത്തേണ്ടത്. ഇതുപ്രകാരം BSCN20170003 മുതൽ BSCN20170070 വരെയുള്ളവർ ആദ്യദിവസം രാവിലെയും BSCN20170071 മുതൽ BSCN20170141 വരെയുള്ളവർ അന്ന് ഉച്ചക്ക് 1.30 മുതലുമാണ് ഇൻറർവ്യൂവിൽ പങ്കെടുക്കേണ്ടത്. മൂന്നിന് രാവിലെ BSCN20170142 മുതൽ BSCN20170206 വരെയുള്ളവരും ഉച്ചക്ക് BSCN20170207 മുതൽ BSCN20170273 വരെയുള്ളവരും പങ്കെടുക്കണം. നാലിന് രാവിലെ BSCN20170274 മുതൽ BSCN20170342 വരെയുള്ളവരും ഉച്ചക്ക് BSCN20170343 മുതൽ BSCN20170413 വരെയുള്ളവരും അഞ്ചിന് രാവിലെ BSCN20170414 മുതൽ BSCN20170479 വരെയുള്ളവരും ഉച്ചക്ക് BSCN20170480 മുതൽ BSCN20170545 വരെയുള്ളവരുമാണ് ഇൻറർവ്യൂവിൽ പങ്കെടുക്കേണ്ടത്. ഏഴിന് രാവിലെ BSCN20170546 മുതൽ BSCN20170614 വരെയുള്ളവരും ഉച്ചക്ക് BSCN20170615 മുതൽ BSCN20170685 വരെയുള്ളവരുമാണ് ഇൻറർവ്യൂവിൽ പങ്കെടുക്കേണ്ടത്. ഓൺലൈൻവഴി അപേക്ഷ സമർപ്പിച്ച് ഹാർഡ്‌കോപ്പിയും അപേക്ഷാഫീസിനത്തിലുള്ള ഡി.ഡിയും പരിയാരം നഴ്സിങ് കോളജിൽ സമർപ്പിച്ചവർക്കാണ് മുഖാമുഖത്തിൽ പങ്കെടുക്കാൻ കഴിയുക. ഓൺലൈൻ അപേക്ഷയിൽ നൽകിയ ഇ-മെയിൽ വിലാസംവഴി അപേക്ഷകർക്ക് ഇൻറർവ്യൂ സംബന്ധിച്ച അറിയിപ്പ് ഇതിനകംതന്നെ നൽകിയിട്ടുണ്ട്. വിശദാംശങ്ങൾ സ്ഥാപനത്തി​െൻറ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. www.mcpariyaram.com എന്നതാണ് സ്ഥാപനത്തി​െൻറ വെബ്‌സൈറ്റ് വിലാസം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.