പി.വി.കെ. കട​േമ്പരി സ്​മാരക പുരസ്​കാരം ചേതൻ ജെ. ലാലിന്​

കണ്ണൂർ: ബാലസംഘം സംസ്ഥാന കമ്മിറ്റിയുടെ പി.വി.കെ. കടേമ്പരി സ്മാരക പുരസ്കാരത്തിന് ചേതൻ ജെ. ലാൽ അർഹനായി. ആഗസ്റ്റ് മൂന്നിന് തളിപ്പറമ്പ് കടമേരിയിൽ നടക്കുന്ന പി.വി.കെ. കടേമ്പരി മാസ്റ്ററുടെ മൂന്നാമത് അനുസ്മരണസമ്മേളനത്തിൽ കഥാകൃത്ത് ടി. പത്മനാഭൻ അവാർഡ് സമ്മാനിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'ഗപ്പി' എന്ന മലയാള സിനിമയിലൂടെ 2016ലെ മികച്ച -------------------ബാലത്തിനുള്ള അവാർഡ് നേടിയിട്ടുള്ള ചേതൻ 'ഇയ്യോബി​െൻറ പുസ്തകം' എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ബാലസംഘം സംസ്ഥാന പ്രസിഡൻറ് ദിഷ്ണ പ്രസാദ്, കൺവീനർ എം. പ്രകാശൻ മാസ്റ്റർ, ബാലസംഘം ജില്ല സെക്രട്ടറി പി.വി. ശിവശങ്കരൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.