ശ്രീകണ്ഠപുരം: തേർളായി മാപ്പിള എ.യു.പി സ്കൂളിൽ നടന്ന ഗതാഗത നിയമ എസ്.െഎ ഇ. നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി. പത്മിനി, വി.എ. മൊയ്തീൻകുട്ടി ഹാജി, സീനിയർ സി.പി.ഒ സുനിൽ കുമാർ, ബഷീർ മാസ്റ്റർ, പുഷ്പലത ടീച്ചർ എന്നിവർ സംസാരിച്ചു. സന റിസ്‌ല നന്ദി പറഞ്ഞു. മാർക്കറ്റ് പൂട്ടിച്ചു; മത്സ്യ വിൽപന പുറത്ത് സജീവം ശ്രീകണ്ഠപുരം: ടൗണിൽ മത്സ്യക്കച്ചവടം മാർക്കറ്റിനു പുറത്ത് സജീവമായി. കെട്ടിട നമ്പറും ലൈസൻസുമില്ലാതെ പ്രവർത്തിച്ചിരുന്ന മത്സ്യ മാർക്കറ്റ് കഴിഞ്ഞ ദിവസം നഗരസഭ പൂട്ടിച്ചിരുന്നു. ഇതേ ത്തുടർന്നാണ് മീൻ വിൽപന പുറത്തുനിന്ന് നടത്തുന്നത്. വെള്ളിയാഴ്ച രാവിലെയാണ് മത്സ്യ മാർക്കറ്റ് നഗരസഭ ആരോഗ്യ വകുപ്പധികൃതർ അടച്ചുപൂട്ടി സീൽ ചെയ്തത്. ലൈസൻസും കെട്ടിട നമ്പറും ഇല്ലെന്നതിനു പുറമെ ശുചിത്വ സംവിധാനവും ഇവിടെയില്ല. പലതവണ നോട്ടീസ് നൽകിയ ശേഷമാണ് ഒടുവിൽ പൂട്ടിച്ചത്. എന്നാൽ, പൂട്ടിയ മാർക്കറ്റിനു മുറ്റത്തായി ശനിയാഴ്ച മത്സ്യം പതിവുപോലെയിറക്കി തൊഴിലാളികൾ കച്ചവടം നടത്തുകയാണ് ഉണ്ടായത്. നിയമം ലംഘിച്ച് മത്സ്യ കച്ചവടം അനുവദിക്കില്ലെന്ന് നഗരസഭ വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.