സ്വകാര്യബസ്​ ബൈക്കിലിടിച്ച്​ യുവാവ്​ മരിച്ചു

കണ്ണൂർ: . ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ എളയാവൂർ പഞ്ചായത്തിനും വായനശാലക്കും സമീപത്താണ് അപകടം. കൂടാളി ഗോകുലത്തിൽ വിമുക്തഭടൻ പി.പി. ഗോവിന്ദ​െൻറ മകൻ ഷഗീജ് (22) ആണ് മരിച്ചത്. കണ്ണൂരിൽനിന്ന് അഞ്ചരക്കണ്ടി-തലശ്ശേരി റൂട്ടിലോടുന്ന കെ.എൽ -58 - സി 489 നമ്പർ സാബിറ ബസാണ് ബൈക്കിലിടിച്ചത്. ഇടിയേറ്റ് തെറിച്ചുവീണ ഷഗീജിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. എ.കെ.ജി ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ് മോർട്ടത്തിനുശേഷം വീട്ടിൽ പൊതുദർശനത്തിനുവെക്കും. തുടർന്ന് വൈകീട്ട് നാലിന് സംസ്‌കാരം നടക്കും. ഗതാഗതക്കുരുക്ക് കാരണം താഴെചൊവ്വ മാർഗംപോകേണ്ട ബസ് എളയാവൂരിൽനിന്ന് തിരിഞ്ഞുപോകാനായാണ് ഈ റൂട്ടിലെത്തിയത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകടമുണ്ടായ ഉടനെ ജീവനക്കാർ ഒാടിരക്ഷപ്പെട്ടു. മാതാവ്: ശൈലജ. സഹോദരൻ: നവീജ്‌ (എൻജിനീയർ, മുംബൈ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.