കഥാപ്രസംഗ ശിൽപശാല ശ്രദ്ധേയമാകുന്നു

കൂത്തുപറമ്പ്: കേരള സംഗീതനാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പിൽ നടക്കുന്ന . സംസ്ഥാനത്തെ മുൻനിര കാഥികരാണ് മൂന്നു ദിവമായി നടക്കുന്ന ശിൽപശാലയിൽ പങ്കെടുക്കുന്നത്. ഒരുകാലത്ത് കേരളത്തിലെ ജനങ്ങളെ രാഷ്ട്രീയപ്രബുദ്ധരാക്കുന്നതിൽ വലിയ പങ്കുവഹിച്ച കലയായിരുന്നു കഥാപ്രസംഗം. ഉത്സവപ്പറമ്പുകളും പൊതുസമ്മേളന വേദികളുമെല്ലാം കഥാപ്രസംഗത്താൽ മുഖരിതമായിരുന്നു. എന്നാൽ, കോമഡി പരിപാടികൾ വ്യാപകമായതോടെ കഥാപ്രസംഗകലതന്നെ അപ്രസക്തമാവുകയാണുണ്ടായത്. കഥാപ്രസംഗത്തിൽനിന്ന് അകന്നുകൊണ്ടിരിക്കുന്ന പുതുതലമുറയെ ആകർഷിക്കുന്നതിനാണ് കൂത്തുപറമ്പിൽ കഥാപ്രസംഗ ശിൽപശാല സംഘടിപ്പിച്ചത്. അതോടൊപ്പം കഥാപ്രസംഗത്തി​െൻറ പ്രസക്തി പുതുതലമുറയെ ബോധ്യപ്പെടുത്തുകയുമാണ് ശിൽപശാലകൊണ്ട് ഉദ്ദേശിക്കുന്നത്. മൂന്നു ദിവസമായി നടക്കുന്ന ശിൽപശാലയിൽ കേരളത്തിലെ മുൻനിര കാഥികരാണ് ക്ലാസുകളെടുക്കുന്നത്. ശനിയാഴ്ച രാവിലെ നൂറുകണക്കിന് വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ച അയിലം ഉണ്ണികൃഷ്ണനാണ് ക്ലാസെടുത്തത്. തുടർന്ന് വി. സാംബശിവ​െൻറ മകനും കാഥികനുമായ വസന്തകുമാർ സാംബശിവൻ, എം.ആർ. പയ്യട്ടം എന്നിവരും ക്ലാസുകളെടുത്തു. പൊതുജനങ്ങൾക്കുവേണ്ടി വസന്തകുമാർ സാംബശിവൻ ആയിഷ എന്ന കഥാപ്രസംഗവും കണ്ണൂർ രത്നകുമാർ ശിഷ്യനും മകനും എന്ന കഥാപ്രസംഗവും അവതരിപ്പിച്ചു. ടൗൺ സ്ക്വയറിൽ നടന്ന കഥാപ്രസംഗം ആസ്വദിക്കാൻ നിരവധി പേരാണ് എത്തിച്ചേർന്നത്. കേരള സംഗീതനാടക അക്കാദമിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് കഥാപ്രസംഗ ശിൽപശാല സംഘടിപ്പിച്ചത്. ഞായറാഴ്ച കണ്ണൂർ രത്നകുമാർ, പ്രേമാനന്ദ് ചമ്പാട്, അശോകൻ വടകര എന്നിവർ ക്ലാെസടുക്കും. വൈകീട്ട് ടൗൺസ്ക്വയറിൽ ഇടക്കൊച്ചി സലീം കുമാറും അനിൽ ഏകലവ്യയും കഥാപ്രസംഗം അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.