കൺവെൻഷനും അനുമോദനവും

ചൊക്ലി: കേരള കർഷകസംഘം മേനപ്രം വില്ലേജ് കമ്മിറ്റിയുടെ മേനപ്രം എൽ.പി സ്കൂളിൽ പി. അശോകൻ ഉദ്ഘാടനം ചെയ്തു. ചൊക്ലി ഗ്രാമപഞ്ചായത്തംഗം കെ. ശാന്താറാം അധ്യക്ഷത വഹിച്ചു. വില്ലേജിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികളെയും കണ്ടിയിൽ പ്രേമൻ, മോറത്ത് സുരേന്ദ്രൻ, കണ്ണോത്ത് ചന്ദ്രൻ എന്നീ കർഷകരെയും കുടുംബശ്രീ കലാമേള വിജയി രജനി ബാബുരാജിനെയും ഉപഹാരം നൽകി അനുമോദിച്ചു. കരിയാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് എം. സുധാകരൻ, പാനൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. സപ്ന, കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം കമല ശ്രീധരൻ എന്നിവർ സംസാരിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്തംഗം പി. ഭാസ്കരൻ സ്വാഗതം പറഞ്ഞു. തുടർന്ന് കാഞ്ഞിരത്തിൻകീഴിൽ 'ഇവർ നടന്ന വഴികൾ' സിനിമ പ്രദർശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.