ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ട് പുസ്​തകോത്സവം ഒന്നു​ മുതൽ

കണ്ണൂർ: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം ആഗസ്റ്റ് ഒന്നു മുതൽ ഏഴുവരെ കണ്ണൂർ മഹാത്മാമന്ദിരത്തിൽ നടക്കും. ഒന്നിന് വൈകീട്ട് മൂന്നിന് ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ. ബി. പാർവതി രചിച്ച തലശ്ശേരിയുടെ നവോത്ഥാനം, പയ്യന്നൂർ കുഞ്ഞിരാമൻ രചിച്ച പി. കൃഷ്ണപിള്ള (ജീവചരിത്രം), പി. കേശദേവ് (ജീവചരിത്രം), ജി.ഡി. നായർ രചിച്ച ഡോ. എസ്. രാധാകൃഷ്ണൻ (ജീവചരിത്രം) എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. ഇടശ്ശേരി അവാർഡ് നേടിയ ഡോ. വത്സലൻ വാതുശ്ശേരിയെ ആദരിക്കും. വിവിധ വൈജ്ഞാനികമേഖലയിലെ 3500ൽപരം ശീർഷകങ്ങൾ മേളയിൽ ലഭ്യമാകും. പുസ്തകങ്ങൾക്ക് 20 മുതൽ 60 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.