ശമ്പളം കിട്ടില്ലെന്ന്​ പേടി: റേഷൻകാർഡ്​ മാറ്റിക്കിട്ടാൻ സർക്കാർ ഉദ്യോഗസ്ഥരുടെ നെ​േട്ടാട്ടം

കണ്ണൂർ: ശമ്പളം ലഭിക്കണമെങ്കിൽ റേഷൻകാർഡി​െൻറ പകർപ്പ് ഹാജരാക്കണമെന്ന റിപ്പോർട്ട് വന്നതോടെ അനധികൃതമായി മുൻഗണന ലിസ്റ്റിലുൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ കാർഡുകൾ മാറ്റിക്കിട്ടാനായി നെേട്ടാട്ടത്തിൽ. സർക്കാർ ഉദ്യോഗസ്ഥർക്ക് ആഗസ്റ്റ് മാസത്തെ ശമ്പളം ലഭിക്കണമെങ്കിൽ അതത് വകുപ്പ് മേധാവികൾക്ക് റേഷൻകാർഡി​െൻറ പകർപ്പ് ഹാജരാക്കണമെന്ന ഉത്തരവ് ഉടൻ പുറത്തിറങ്ങുെമന്ന വിവരത്തെത്തുടർന്നാണ് സർക്കാർ ഉദ്യോഗസ്ഥർ കാർഡുകൾ മാറ്റിക്കിട്ടാനുള്ള തത്രപ്പാടിലായത്. ഇതു സംബന്ധിച്ച് ഭക്ഷ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിക്കഴിഞ്ഞതായി കഴിഞ്ഞദിവസം മാധ്യമങ്ങളിൽ വാർത്തകൾ പുറത്തുവന്നിരുന്നു. സർക്കാർ ഉദ്യോഗസ്ഥരാണെന്ന വിവരം മറച്ചുവെച്ച് മുൻഗണന വിഭാഗത്തിൽ നിലനിൽക്കാനുള്ള ശ്രമം നടത്തിയതായി കണ്ടെത്തിയാൽ വകുപ്പുതല നടപടി വരുെമന്നും റിപ്പോർട്ടുണ്ട്. മാധ്യമങ്ങളിൽ വാർത്ത വന്ന് രണ്ട് ദിവസം പിന്നിടുേമ്പാഴേക്കും സംസ്ഥാനത്തെ വിവിധ സപ്ലൈസ് ഒാഫിസുകളിലായി ആയിരക്കണക്കിന് റേഷൻകാർഡ് ഉടമകളാണ് മുൻഗണനവിഭാഗത്തിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സപ്ലൈസ് ഒാഫിസുകളിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ജൂലൈ 30 വരെയാണ് മുൻഗണന ലിസ്റ്റിൽനിന്ന് സ്വയം ഒഴിവാകാനുള്ള അപേക്ഷ സമർപ്പിക്കാനുള്ള തീയതി സർക്കാർ പ്രഖ്യാപിച്ചിരുന്നത്. കണ്ണൂർ ജില്ലയിലെ കണ്ണൂർ, തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ് താലൂക്ക് ഒാഫിസുകളിൽ മാത്രം വ്യാഴം, വെള്ളി ദിവസങ്ങളിലായി 2000ത്തോളം സർക്കാർ ഉദ്യോഗസ്ഥരാണ് മുൻഗണന ലിസ്റ്റിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചത്. മറ്റ് ജില്ലകളിലും സമാനമായ രീതിയിൽ സർക്കാർ ഉദ്യോഗസ്ഥർ അപേക്ഷ നൽകിയതായാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.