നമ്മ മെട്രോയിൽനിന്ന്​ ഹിന്ദി ഭാഷ ഒഴിവാക്കും സർക്കാർ ഉത്തരവ്​ പുറത്തിറക്കിയാൽ നടപ്പാക്കാമെന്ന നിലപാടിൽ ബി.എം.ആർ.സി.എൽ

ബംഗളൂരു: രാജ്യത്തെ മെട്രോകളിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കടുത്ത തീരുമാനവുമായി കർണാടക. ബംഗളൂരു മെട്രോ റെയിൽ കോർപറേഷനോട് താൽക്കാലികമായി ഹിന്ദി ഭാഷയിലെ ബോർഡുകൾ നീക്കാനാവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രത്തെ കത്തുമൂലം അറിയിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ മെട്രോകളിലെ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ബംഗളൂരു നമ്മ മെട്രോയിൽ ഹിന്ദി ഭാഷ ഉപയോഗിക്കുന്നതിനെ കന്നടികരുടെ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ താൽക്കാലികമായി മെട്രോ സ്റ്റേഷനുകളിലെ ബോർഡുകൾ പുനർ രൂപകൽപന നടത്താൻ നിർദേശിച്ചിട്ടുണ്ട്. കർണാടകയുടെ സാംസ്കാരിക പശ്ചാത്തലവും ജനങ്ങളുടെ വികാരവും ഉൾക്കൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും കേന്ദ്ര നഗരകാര്യ മന്ത്രി നരേന്ദ്ര സിങ് തോമറിനയച്ച കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.