സര്‍ഗോത്സവം

ഇരിട്ടി: വിദ്യാരംഗം കലാസാഹിത്യവേദി ഇരിട്ടി ഉപജില്ല ആഗസ്റ്റ് നാലിന് രാവിലെ 10ന് ഉളിയില്‍ ഗവ. യു.പി സ്‌കൂളില്‍ നടക്കും. ഡോ. ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ ഉദ്ഘാടനം ചെയ്യും. കഥ, കവിത, അഭിനയം, നാടന്‍പാട്ട്, ചിത്രരചന, കാവ്യാലാപനം എന്നീ ഇനങ്ങളില്‍ നടക്കുന്ന ശിൽപശാലകള്‍ക്ക് വിദഗ്ധര്‍ നേതൃത്വം നല്‍കും. യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്നായി 400 കുട്ടികള്‍ പങ്കെടുക്കും. സ്വാഗതസംഘം രൂപവത്കരണ യോഗം ഉളിയില്‍ ഗവ. യു.പി സ്‌കൂളില്‍ എ.ഇ.ഒ പി.വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. അബ്ദുൽ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഉപജില്ല കോ-ഓഡിനേറ്റര്‍ കെ. വിനോദ്കുമാര്‍, പി.വി. ദിവാകരന്‍, കെ.എ. ഷാജി, സി.എച്ച്. സീനത്ത് എന്നിവര്‍ സാസാരിച്ചു. നേത്ര പരിശോധന കുന്നോത്ത്: സ​െൻറ് ജോസഫ്സ് എച്ച്.എസ്.എസ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് യൂനിറ്റി​െൻറയും ഇരിട്ടി ജെ.സി.ഐയുടെയും മലബാര്‍ ഐ ഹോസ്പിറ്റല്‍ കണ്ണൂരി​െൻറയും നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധനയും തിമിരരോഗ നിര്‍ണയ ക്യാമ്പും മാനേജര്‍ ഫാ. ജോസഫ് ചാത്തനാട്ട് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പ്രസിഡൻറ്ബിജു കുറുമുട്ടം അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സലിന്‍ ജോസഫ്, സീനിയര്‍ അസിസ്റ്റൻറ് ഷൈനി ജോസഫ്, ഗൈഡ് ക്യാപ്റ്റന്‍ ജാന്‍സി തോമസ്, സാജു വാകാനിപ്പുഴ, സ്‌കൗട്ട് മാസ്റ്റര്‍ തോമസ് മാത്യു എന്നിവര്‍ സംസാരിച്ചു. പ്രിേൻറഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഇരിട്ടി: കേരള പ്രിേൻറഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖല വാര്‍ഷിക സമ്മേളനം ജില്ല പ്രസിഡൻറ് കെ. വിനയരാജ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് എന്‍.ജെ. രാരിച്ചന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് സിബി കൊടിയംകുന്നേല്‍, ജില്ല സെക്രട്ടറി എന്‍.വി. മോഹനന്‍, സംസ്ഥാന കമ്മിറ്റി അംഗം സുജിത്ത്കുമാര്‍, ജില്ല കമ്മിറ്റി അംഗങ്ങളായ കെ. ശ്രീധരന്‍, എ.വി. ജോണ്‍, മേഖല സെക്രട്ടറി പി. സോമന്‍, വൈസ് പ്രസിഡൻറ് ടി.സി. ചാക്കോ, ട്രഷറര്‍ കെ. അശോകന്‍, ജോയൻറ് സെക്രട്ടറി അജയന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.