ബി.ജെ.പി ആയുധശേഖരം നാവിക അക്കാദമി ഭൂമിയിൽ: സമഗ്രാന്വേഷണം വേണമെന്ന്​- സി.പി.എം

പയ്യന്നൂർ: ഏഷ്യയിലെതന്നെ ഏറ്റവും വലിയ നാവിക പരിശീലനകേന്ദ്രമായ ഏഴിമല നാവിക അക്കാദമി ഭൂമിയിൽനിന്ന് ബി.ജെ.പിയുടെ ആയുധശേഖരം പിടികൂടിെയന്ന് ആരോപണം. ഇൗ സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനൻ ആവശ്യപ്പെട്ടു. ഇതിനടുത്ത മൊട്ടക്കുന്ന് ആർ.എസ്.എസി​െൻറ ശക്തികേന്ദ്രമാണ്. ഇതിനു സമീപത്തെ അക്കാദമിയുടെ സുരക്ഷാവേലിക്കകത്തുനിന്നുമാണ് വ്യാഴാഴ്‌ച വൻ ആയുധശേഖരവും ബോംബും പിടികൂടിയത്. ജൂലൈ 11ന് ധനരാജ് രക്തസാക്ഷി ദിനാചരണ പരിപാടിയിൽ പങ്കെടുക്കാൻ ബൈക്കിലെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയും അന്നേ ദിവസംതന്നെ സമീപപ്രദേശത്തെ സി.പി.എം പ്രവർത്തകരുടെ വീടുകൾ ബോംബെറിഞ്ഞും അടിച്ചും തകർത്തശേഷം ആർ.എസ്.എസ് ക്രിമിനൽ സംഘം ഒളിവിൽ കഴിഞ്ഞത് മൊട്ടക്കുന്നിലാണ്. പൊലീസ് സംഘം അന്വേഷിച്ചെത്തിയെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. അതിനു കാരണം മൊട്ടക്കുന്നിനു മുകളിലെ കാടുമൂടിക്കിടക്കുന്ന വിശാലമായ കുന്നിൻ പ്രദേശവും അക്കാദമി ഭൂമിയുമാണ്. അക്കാദമിയുടെ സുരക്ഷാവേലിയിലുണ്ടാക്കിയ വിടവിലൂടെ അകത്തേക്ക് കടന്നാൽ സുരക്ഷിതമായ ഒളിത്താവളമായി. ഈ സൗകര്യം മുതലെടുത്താണ് വിവിധ ഭാഗങ്ങളിൽനിന്നുള്ള ആർ.എസ്.എസ് ക്രിമിനലുകൾ ഇവിടെ കേന്ദ്രീകരിച്ചു വരുന്നത്. ബോംബും മറ്റ് ആയുധങ്ങളും നിർമിക്കുകയും അത് ഉപയോഗിക്കുന്നതിനുള്ള പരിശീലനവും ഇവിടെ നടന്നുവരുന്നതായാണ് വിവരം. അതീവ തന്ത്രപ്രധാന -സുരക്ഷിതമേഖലയായ അക്കാദമിക്കകത്തുനിന്നും ബോംബുനിർമാണസാമഗ്രികളും ആയുധശേഖരവും കണ്ടെത്തിയ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി പ്രതികൾക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും ടി.ഐ. മധുസൂദനൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.