എ.പി.എൽ 'ടു' ബി.പി.എൽ: സപ്ലൈ ഒാഫിസിൽ തിക്കും തിരക്കും

കണ്ണൂർ: റേഷൻ കാർഡിൽ ഭക്ഷ്യഭദ്രത നിയമപ്രകാരമുള്ള മുൻഗണന വിഭാഗത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ അപേക്ഷയുമായി കൂട്ടത്തോടെ സപ്ലൈ ഒാഫിസിലെത്തിയതോടെ വെള്ളിയാഴ്ച കണ്ണൂർ താലൂക്ക് സപ്ലൈ ഒാഫിസിൽ തിക്കും തിരക്കും. മുൻഗണന വിഭാഗത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ അർഹതപ്പെട്ടവരാണെങ്കിൽ എപ്പോൾ വേണമെങ്കിലും പുതിയ ലിസ്റ്റിൽ ചേർക്കണമെന്നുള്ള അപേക്ഷ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം സമർപ്പിക്കാമെന്നിരിക്കെയാണ് തെറ്റായ പ്രചാരണത്തെത്തുടർന്ന് ആളുകൾ കൂട്ടത്തോടെ സപ്ലൈ ഒാഫിസിലെത്തിയത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 എന്ന് സമൂഹ മാധ്യമത്തിൽ പ്രചരിച്ചതാണ് ആളുകൾ തിക്കിത്തിരക്കി സപ്ലൈ ഒാഫിസുകളിലെത്താനിടയാക്കിയത്. എന്നാൽ, മുൻഗണന വിഭാഗത്തിലുൾപ്പെടുത്തുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ലെന്ന് താലൂക്ക് സപ്ലൈ ഒാഫിസർ മനോജ് പറഞ്ഞു. രാവിലെ എട്ട് മണിയോടെ തന്നെ സിവിൽ സ്റ്റേഷൻ േകാമ്പൗണ്ടിലെ താലൂക്ക് സൈപ്ല ഒാഫിസിന് മുന്നിൽ നിണ്ടനിര പ്രത്യക്ഷപ്പെട്ടു. പത്ത് മണിയോടെ നൂറു കണക്കിനാളുകൾ തടിച്ചുകൂടിയതോടെ ടോക്കൺ നൽകിയാണ് സപ്ലൈ ഒാഫിസിലേക്ക് കടത്തിവിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.