കണ്ണൂർ സിറ്റി: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് രണ്ടുവർഷത്തോളം ഒളിവിലായിരുന്ന തിരുവനന്തപുരം പൂന്തുറ സ്വദേശി പള്ളിവിളാകം പുരയിൽ ജോൺ ബ്രിട്ടാസിനെ (44) അറസ്റ്റ്ചെയ്തു. 2015ൽ ആയിക്കരയിൽ അഞ്ചുവയസ്സുള്ള ബാലികയെ പീഡിപ്പിച്ചു മുങ്ങിയ ഇയാളെ പൂന്തുറയിൽവെച്ചാണ് കണ്ണൂർ സിറ്റി എസ്.ഐ ദിനേശെൻറ നേതൃത്വത്തിലുള്ള പൊലീസ്സംഘം അറസ്റ്റ്ചെയ്തത്. മത്സ്യത്തൊഴിലാളിയായിരുന്ന പ്രതി ആയിക്കരയിൽ താമസിച്ചുവരവെ അയൽവാസിയായ ബാലികയെ ടി.വി കാണിക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പുറത്തറിഞ്ഞതോടെ മുങ്ങിയ ഇയാൾ പലയിടങ്ങളിലായി ഒളിവിലായിരുന്നു. ഇയാൾ പൂന്തുറയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൈബർസെല്ലിെൻറ സഹായത്തോടെയാണ് കണ്ടെത്തിയത്. അന്വേഷണസംഘത്തിൽ സീനിയർ സി.പി.ഒമാരായ മുനീർ, അജയൻ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.