​െറയിൽവേ സ്​റ്റേഷനിലെ മേൽക്കൂര അടർന്നുവീണ്​ പരിക്ക്​

മംഗളൂരു: സെന്‍ട്രല്‍ െറയിൽവേ സ്റ്റേഷനിലെ മേൽക്കൂരയുടെ ഭാഗം അടര്‍ന്നുവീണ് യാത്രക്കാരന് പരിക്കേറ്റു. കണ്ണൂര്‍ ചെമ്പേരിയിലെ ബിജു മാത്യു (44)വിനാണ് പരിക്കേറ്റത്. തലക്കും കൈക്കും മുറിവേറ്റു. ഇദ്ദേഹത്തെ മംഗളൂരു ഗവ. വ​െൻറ്ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നാം പ്ലാറ്റ്ഫോമില്‍ ടിക്കറ്റ് കൗണ്ടറിന് മുകള്‍ഭാഗത്തെ സിമൻറ് പാളികളാണ് വീണത്. മാതാവ് ത്രേസ്യാമ്മയുടെ ചികിത്സാര്‍ഥം മംഗളൂരുവിലെത്തിയ ബിജു ടിക്കറ്റെടുക്കാന്‍ വരിനില്‍ക്കുേമ്പാഴായിരുന്നു അപകടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.