മാർച്ച്​ നടത്തി

കണ്ണൂർ: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ ഡി.ഡി.ഇ ഒാഫിസ് മാർച്ചും ധർണയും നടത്തി. ഭാഷാധ്യാപകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, വിദ്യാർഥി അനുപാതം കുറക്കുക, ഹയർസെക്കൻഡറിയിലെ നാല് ഭാഷകളുടെ പഠനസൗകര്യം നിർത്തലാക്കിയത് പുനഃസ്ഥാപിക്കുക, 12 പീരിയഡുള്ളവർക്ക് ഫുൾടൈം ആനുകൂല്യം നൽകുക, എയ്ഡഡ് സ്കൂളിൽ ഡെപ്യൂട്ടി പ്രധാനാധ്യാപക തസ്തിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും. മുസ്ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘാടനംചെയ്തു. കെ.എ.ടി.എഫ് ജില്ല പ്രസിഡൻറ് കെ.കെ. അബ്ദുല്ല അധ്യക്ഷതവഹിച്ചു. സി. അബ്ദുൽ അസീസ്, എം.പി. അയ്യൂബ്, പി.പി. അബ്ദുൽ ലത്തീഫ്, പി. ഇബ്രാഹിംകുട്ടി, വി.വി. അൻസാരി, എം. അജ്മൽ, എസ്.എച്ച്. ശിഹാബ്, അബൂബക്കർകുട്ടി, കെ.െക. റംലത്ത്, എ.പി. ബഷീർ, പി.കെ. മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.