മുഖംമൂടി ധരിച്ചെത്തി വീട്ടുകാരെ ആക്രമിക്കാൻ ശ്രമം

ശ്രീകണ്ഠപുരം: പരിപ്പായിയിൽ മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതൻ അർധരാത്രിയോടെ വീട്ടുകാരെ വാതിൽ മുട്ടി വിളിച്ച് ആക്രമിക്കാൻ ശ്രമിച്ചു. ശ്രമം വിഫലമായതോടെ സമീപത്തെ റോഡിൽ നിർത്തിയിട്ട മിനിലോറി തകർത്തു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പരിപ്പായി റോഡരികിലെ ചെറിയ ചിറമ്മിൽ മുകുന്ദ​െൻറ വീട്ടിലാണ് അജ്ഞാതൻ എത്തിയത്. മൂന്നാം തവണയാണ് ഇയാളുടെ വീട്ടിൽ അജ്ഞാതൻ ആക്രമിക്കാനെത്തുന്നത്. വാതിലിൽ മുട്ടുന്നതുകേട്ട് മുകുന്ദനും മകളും അയൽവാസികളായ ജെയ്സണെയും രാജീവനെയും ഫോൺ വിളിച്ചറിയിച്ചു. തുടർന്ന് ഇരുവരും ഓടിവരുന്നത് കണ്ടതോടെ മുഖംമൂടിധാരി റോഡിലേക്ക് ഓടിമറയുകയായിരുന്നു. ഏറെനേരം നോക്കിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് ജെയ്സണും രാജീവനും മറ്റ് ഓടിക്കൂടിയവരും തിരികെ വീടുകളിലേക്ക് പോയതോടെ അജ്ഞാതൻ തിരികെ വരുകയും റോഡരികിൽ നിർത്തിയിട്ട മിനിലോറിയുടെ ചില്ല് അടിച്ച് തകർക്കുകയുമായിരുന്നു. ജയ്സൺ ഓടിക്കുന്ന ലോറിയാണിത്. ശബ്ദം കേട്ട് വീണ്ടും ആളുകൾ ഓടിക്കൂടിയെങ്കിലും ഇയാൾ ഒാടി രക്ഷപ്പെട്ടു. സംഭവത്തിൽ മുകുന്ദനും ലോറി ഉടമയും പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.