വീട്ടിൽ സൂക്ഷിച്ച വിദേശമദ്യ ശേഖരവുമായി വീട്ടുടമ പിടിയിൽ

ഇരിട്ടി: വീട്ടിൽ സൂക്ഷിച്ച വിദേശ മദ്യവുമായി പിടിയിൽ. വള്ളിത്തോട് വാടിയിൽ ഹൗസിൽ ബിനോയ് തോമസിനെ (40)യാണ് ഇരിട്ടി എസ്.ഐ സജ്ജയ്കുമാർ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽനിന്നു 17 പെട്ടികളിലായി 408 കുപ്പി മദ്യമാണ് പിടിെച്ചടുത്തത്. കർണാടകയിൽ നിന്ന് കടത്തിക്കൊണ്ടുവന്നതാണ് മദ്യം. വീട്ടിൽ മദ്യം ശേഖരിച്ച് സമീപപ്രദേശത്തെ ചെറുകിട അനധികൃത വിൽപനക്കാർക്ക് എത്തിക്കുകയാണ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.