ബി.ജെ.പി കോഴക്കേസ്​ സംസ്ഥാന സർക്കാർ ഗൗരവമായി കാണുന്നില്ല –യൂത്ത്​ ലീഗ്​

കൊല്ലം: ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ട കോഴേക്കസുകൾ സംസ്ഥാന സർക്കാർ ഗൗരമായി കാണുന്നില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ. ഫിറോസും വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. താഴേതട്ടിൽ സി.പി.എം–ആർ.എസ്.എസ് അണികൾ ഏറ്റുമുട്ടുേമ്പാൾ നേതാക്കൾ തമ്മിൽ പരസ്പര സഹകരണത്തിലാണെന്നാണ് വ്യക്തമാവുന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെങ്കിലും എം.ടി. രമേശടക്കം ആരോപണവിധേയരായവരെ ഇനിയും ചോദ്യംചെയ്തിട്ടില്ല. സംസ്ഥാന സർക്കാറി​െൻറ സ്വാശ്രയ മെഡിക്കൽ കോളജ് കരാർ സംബന്ധിച്ചും സമഗ്ര അന്വേഷണം ആവശ്യമാണ്. സംഘ്പരിവാർ ഭീകരതയെ എതിർക്കുന്നതോടൊപ്പം ന്യൂനപക്ഷ തീവ്രവാദെത്തയും യൂത്ത് ലീഗ് ചെറുക്കും. മുസ്ലിം സമുദായത്തെ വൈകാരികമായി സംഘടിപ്പിക്കുകയും തീവ്ര നിലപാടുകളിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നതിെന അംഗീകരിക്കാനാവില്ല. വാർത്തസമ്മേളനത്തിൽ ൈഫസൽ ബാഫഖി തങ്ങൾ, സുൽഫിക്കർ സലാം, പി.കെ. സുബൈർ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.