എസ്​.എഫ്​.​െഎ മാർച്ച്​

മാഹി: വിദ്യാഭ്യാസമേഖലയിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാഹി എസ്.എഫ്.ഐ ലോക്കൽ കമ്മിറ്റി സി.ഇ.ഒ ഓഫിസ് മാർച്ച് നടത്തി. സ്കൂൾ യൂനിഫോം ഉടൻ വിതരണംചെയ്യുക, മതിയായ അധ്യാപകരെ ഉടൻ നിയമിക്കുക, ഉച്ചഭക്ഷണവിതരണത്തിലെ അപാകതകൾ പരിഹരിക്കുകയും മെനു പരിഷ്കരിക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനവും നൽകി. ജില്ല കമ്മിറ്റി അംഗം സുർജിത്ത് ഉദ്ഘാടനംചെയ്തു. കൃഷ്ണപ്രസാദ്, നിസാം, പ്രിയേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.