കെ.എസ്​.യു പ്രവർത്തകന് മർദനമേറ്റു

ഇരിട്ടി: ഇരിട്ടി മഹാത്മാ ഗാന്ധി കോളജ് മൂന്നാംവർഷ വിദ്യാർഥിയും കെ.എസ്.യു പ്രവർത്തകനുമായ അജയ് ബി. ജോസഫിന് മർദനമേറ്റു. ഇദ്ദേഹത്തെ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടൂരിൽ ബസിറങ്ങി വീട്ടിലേക്ക് പോകുംവഴി ഐ.എച്ച്.ആർ.ഡി കോളജിലെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചതായാണ് പരാതി. സ്കൂൾഗ്രൗണ്ടിനു സമീപത്തുവെച്ചാണ് കോളജ് യൂനിഫോം ധരിച്ച എസ്.എഫ്.ഐക്കാർ മർദിച്ചതെന്ന് അജയ് പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് കെ.എസ്.യു ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.