കഞ്ചാവ് മാഫിയക്കെതിരെ ഡി.വൈ.എഫ്‌.ഐ പ്രതിഷേധം

പഴയങ്ങാടി: പഴയങ്ങാടിയിലും ചുറ്റുവട്ടത്തും പിടിമുറുക്കുന്ന കഞ്ചാവ്‌ മാഫിയക്കെതിരെ ഡി.വൈ.എഫ്‌.ഐ പ്രതിഷേധപ്രകടനം നടത്തി. എക്സൈസ് അധികൃതർ കഴിഞ്ഞദിവസം പഴയങ്ങാടി ടൗണിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ രണ്ടുപേരിൽനിന്ന് കഞ്ചാവും ലഹരിവസ്തുക്കളും പിടികൂടിയിരുന്നു. ഡി.വൈ.എഫ്‌.ഐ മാടായി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കഞ്ചാവ് പിടികൂടിയ കടയുടെ ബോർഡ് ഒരുസംഘം തകർത്തതിനെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. പഴയങ്ങാടി എസ്.ഐ പി.ബി. സജീവി​െൻറ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്‌. പ്രതിഷേധപ്രകടനത്തിന് ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി അംഗം എം.വി. രാജീവൻ, ബ്ലോക്ക് പ്രസിഡൻറ് വരുൺ ബാലകൃഷ്ണൻ, എ. സുധാജ്, എം.വി. രതീഷ്, വി.പി. സുഭാഷ്, എ.വി. മണിപ്രസാദ്, കെ. സന്ദീപ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.