ഇടവരമ്പില്‍ കാട്ടാന കൃഷി നശിപ്പിച്ചു

ചെറുപുഴ: ചെറുപുഴ . കർണാടക വനത്തില്‍ നിന്നും കാര്യങ്കോടു പുഴ കടന്നെത്തിയ കാട്ടാനയാണ് വ്യാപകമായി കൃഷി നശിപ്പിച്ചത്. ഇടവരമ്പിലെ കുറ്റ്യാത്ത് അഗസ്റ്റ്യന്‍, കോച്ചേരിപടവില്‍ ആൻറണി എന്നിവരുടെ തെങ്ങ്, കമുക്, വാഴ എന്നിവയാണ് നശിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കുമുമ്പ് അമ്പാട്ട് ഏലിയാസി​െൻറ 400 കുലച്ച നേന്ത്രവാഴകള്‍ കർണാടക വനത്തില്‍നിന്നും പുഴകടന്നെത്തിയ കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു. പിന്നീട് ഇപ്പോഴാണ് കാട്ടാനയുടെ ശല്യമുണ്ടാകുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ കൃഷിയിടത്തില്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയ അഗസ്റ്റ്യന്‍ കൃഷി നശിപ്പിക്കുന്ന ആനയെ കണ്ടപ്പോൾ അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു. പാട്ടകൊട്ടിയും പന്തം കത്തിച്ചും ആനയെ പിന്നീട് ഓടിച്ചു. വന്യമൃഗ ശല്യത്തില്‍ നിന്നും കൃഷിയിടങ്ങൾ രക്ഷിക്കാന്‍ നിർമിച്ച സോളാര്‍ വേലികള്‍ ആവശ്യമായ സംരക്ഷണം ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനരഹിതമായതാണ് ആനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളിലിറങ്ങാന്‍ കാരണം. ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് ജമീല കോളയത്ത്, വൈസ് പ്രസിഡൻറ് വി. കൃഷ്ണന്‍ മാസ്റ്റര്‍, സ്ഥിരം സമിതിയംഗം ഡെന്നി കാവാലം, മറിയാമ്മ അമ്പാട്ട്, വില്ലേജ് അധികൃതര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.