സി.പി.എമ്മി​െൻറ ബി.ജെ.പി വിരോധം കാപട്യം ^ഉമ്മൻ ചാണ്ടി

സി.പി.എമ്മി​െൻറ ബി.ജെ.പി വിരോധം കാപട്യം -ഉമ്മൻ ചാണ്ടി ശ്രീകണ്ഠപുരം: സാധാരണ ജനങ്ങളെ ദ്രോഹിക്കുന്ന നയങ്ങൾ നടപ്പാക്കാൻ മോദിയും പിണറായി വിജയനും മത്സരിക്കുകയാണെന്നും സി.പി.എമ്മി​െൻറ ബി.ജെ.പി വിരോധം കാപട്യം മാത്രമാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപിച്ചു. ശ്രീകണ്ഠപുരം എള്ളരിഞ്ഞിയിൽ കോൺഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. സംസ്ഥാനത്തും കേന്ദ്രത്തിലും നടപ്പാക്കുന്ന നയങ്ങൾ പോലും അവർ തമ്മിലുള്ള രഹസ്യ കൂട്ടുകെട്ട് വ്യക്തമാക്കുന്നു. തൊട്ടതെല്ലാം വിവാദമാവുമ്പോഴും തെറ്റ് തിരുത്താൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തയാറാവുന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.സി. ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, ചന്ദ്രൻ തില്ലങ്കേരി, എം.ഒ. മാധവൻ, ചന്ദ്രാംഗദൻ, കെ.വി. ഫിലോമിന, പി.ജെ. ആൻറണി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.