നിതീഷി​​േൻറത്​ അവസരവാദ നിലപാട്​ ^കോടിയേരി

നിതീഷിേൻറത് അവസരവാദ നിലപാട് -കോടിയേരി തലശ്ശേരി: അവസരവാദ നിലപാടാണ് ബിഹാറിൽ നിതീഷ്കുമാർ സ്വീകരിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തലശ്ശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതീഷ്കുമാറി​െൻറ മലക്കംമറിച്ചിൽ ജനം അംഗീകരിക്കില്ല. ഇരുട്ടിലാണ് അദ്ദേഹം എല്ലാം കരുനീക്കങ്ങളും നടത്തിയത്. വൈകീട്ട് സത്യപ്രതിജ്ഞയെന്ന് പറഞ്ഞയാൾ തിടുക്കത്തിൽ അത് രാവിലെയാക്കി. ജനാധിപത്യം അംഗീകരിക്കുന്നുണ്ടെങ്കിൽ നിതീഷ്കുമാർ തെരഞ്ഞെടുപ്പിന് തയാറാവുകയാണ് വേണ്ടത്. അല്ലാതെ കേന്ദ്രസഹായം കൊണ്ടൊന്നും രക്ഷപ്പെടാൻ പോവുന്നില്ല. ബിഹാറിൽ നിതീഷ്കുമാർ ബി.ജെ.പിയോടൊപ്പം ചേർന്ന സാഹചര്യത്തിൽ കേരളത്തിലെ ജനതാദൾ യുവിന് യു.ഡി.എഫ് വിട്ട് പുറത്തുവരുന്നതാണ് നല്ലതെന്നും അങ്ങനെയൊരു നിലപാട് സ്വീകരിച്ചാൽ അവർ പെരുവഴിയിലാവില്ലെന്നും കോടിയേരി പറഞ്ഞു. ആർ.എസ്.എസ് ആക്രമണത്തിൽ പരിക്കേറ്റ് തലശ്ശേരി സഹകരണാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാനൂർ വൈദ്യർപീടികയിലെ തുണ്ടിയിൽ അരവിന്ദനെ കോടിയേരി സന്ദർശിച്ചു. കൊഴിഞ്ഞുപോക്ക് തടയാനാണ് ബി.ജെ.പി ജില്ലയിൽ ഏകപക്ഷീയമായി അക്രമങ്ങൾ നടത്തുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.