സ്കൂള്‍ പ്രൊട്ടക്​ഷന്‍ ഗ്രൂപ്പ് രൂപവത്​കരിച്ചു

മാഹി: മയക്കുമരുന്ന് ഉപയോഗം തടയാനും സാമൂഹികദ്രോഹികളുടെ ശല്യം ഇല്ലാതാക്കാനുമായി അഴിയൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപവത്കരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ് അധ്യക്ഷതവഹിച്ചു. ചോമ്പാല്‍ എസ്.ഐ പി.കെ. ജിതേഷ്, ടി.എൻ. പങ്കജാക്ഷി, വി. പ്രേമലത, പി.കെ. രമാഭായ്, പി. വത്സൻ, സാഹിര്‍ പുനത്തിൽ, പ്രദീപ്‌ ചോമ്പാല, ഇ. വാസു, സാലിം പുനത്തിൽ, പി. സുനിൽ, കെ. ദിനേശൻ, കെ.വി. രാജൻ, പി.കെ. സലിം എന്നിവര്‍ സംസാരിച്ചു. അനുശോചിച്ചു മാഹി: സർവിസ് സംഘടനാനേതാവും ശ്രീനാരായണമഠം ഭാരവാഹിയുമായ സാമൂഹികപ്രവർത്തകൻ ഇല്ലിക്കൽ രാഘവ​െൻറ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. ഉത്തമൻ തിട്ടയിൽ അധ്യക്ഷതവഹിച്ചു. സി.പി.എം പള്ളൂർ ലോക്കൽ സെക്രട്ടറി വടക്കൻ ജനാർദനൻ, പി.ടി. ദേവരാജൻ, എഫ്.എസ്.എ സെക്രട്ടറി ഇ.വി. രാമചന്ദ്രൻ, എം.എം. നാണു, സത്യനാഥൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.