രണ്ടാം ഘട്ട റേഷൻ കാർഡ് വിതരണം 29 മുതൽ

കണ്ണൂർ: കണ്ണൂർ താലൂക്കിലെ റേഷൻ കടകളിൽനിന്ന് വിതരണ സമയത്ത് റേഷൻ കാർഡുകൾ കൈപ്പറ്റാത്ത കാർഡുടമകൾക്ക് വിവിധ കേന്ദ്രങ്ങളിൽ 29ന് രാവിലെ 10 മുതൽ വൈകീട്ട് നാലു വരെ വിതരണം ചെയ്യും. മുണ്ടേരി ഗ്രാമപഞ്ചായത്തിലെ എ.ആർ.ഡി- 103, 104, 105, 106, 107, 260, 263, 159, 158, 157 മുണ്ടേരി ഗ്രാമപഞ്ചായത്ത് ഓഫിസിലും ചേലോറ സോണിലെ എ.ആർ.ഡി 48, 49, 64, 65, 66, 69, 248, 282 മതുക്കോത്ത് പഞ്ചായത്ത് സാംസ്കാരിക നിലയത്തിലും എളയാവൂർ സോണിലെ എ.ആർ.ഡി 45, 46, 43, 271, 44, 47, 41, 42 എളയാവൂർ സോൺ കമ്യൂണിറ്റി ഹാളിലും വിതരണം ചെയ്യും. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിലെ എ.ആർ.ഡി 170, 171, 173, 174, 175, 176, 177, 178 പാപ്പിനിശ്ശേരി ആറോൺ യു.പി സ്കൂളിലും ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ എ.ആർ.ഡി 194, 196, 197, 198, 199, 256 കൊവ്വപ്പുറം വായനശാലയിലും കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ 179, 180, 181, 182, 183, 184, 262 കല്യാശ്ശേരി കെ.വി സ്മാരക വായനശാലയിലും നാറാത്ത് ഗ്രാമപഞ്ചായത്തിലെ 161, 162, 163, കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിലും വിതരണം ചെയ്യും. കാർഡുടമയോ കാർഡിൽ ഉൾപ്പെട്ട വ്യക്തിയോ തിരിച്ചറിയൽ കാർഡ്, നിലവിലുള്ള കാർഡ് എന്നിവ സഹിതം എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.