പകർച്ചപ്പനി തടയുന്നതിൽ സർക്കാർ പരാജയം ^ഉമ്മൻ ചാണ്ടി

പകർച്ചപ്പനി തടയുന്നതിൽ സർക്കാർ പരാജയം -ഉമ്മൻ ചാണ്ടി പേരാവൂർ: പകർച്ചപ്പനി തടയുന്നതിലും റേഷൻകാർഡ് വിതരണം പൂർത്തിയാക്കുന്നതിലും ഈ സർക്കാർ പരാജയമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോൺഗ്രസ് പേരാവൂർ ബ്ലോക്ക്തല ഇന്ദിര ഗാന്ധി ജന്മശതാബ്ദി വാർഷികാഘോഷം എടതൊട്ടി കൊട്ടയാടിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ബൂത്ത് പ്രസിഡൻറ് സിബി ജോസഫ് അധ്യക്ഷതവഹിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ സണ്ണിജോസഫ് എം.എൽ.എ ആദരിച്ചു. പ്രിയദർശിനി അവാർഡ് വിതരണം ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി നിർവഹിച്ചു. ഡോ. ഷമ മുഹമ്മദ്, ചന്ദ്രൻ തില്ലങ്കേരി, ബൈജു വർഗീസ്, സജിത മോഹനൻ, കെ.കെ. സജീവൻ, കെ.പി. നമേഷ്, ലൈസ ആൻറണി, വി. രാജു തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.