മഹിള മാർച്ച്​

കണ്ണൂർ: വനിതസംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഹെഡ് പോസ്റ്റ് ഒാഫിസിലേക്ക് മാർച്ച് നടത്തി. രാജ്യസഭ പാസാക്കിയ വനിതസംവരണ ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിക്കാൻ തയാറാക്കാത്തതിൽ പ്രതിഷേധിച്ച് നടക്കുന്ന പാർലമ​െൻറ് മാർച്ചിന് അനുബന്ധമായാണ് മാർച്ച്. സംസ്ഥാന സെക്രട്ടറി പി. സതീദേവി ഉദ്ഘാടനംചെയ്തു. ഷീബ ലിയോൺ അധ്യക്ഷതവഹിച്ചു. എം.വി. സരള, എ. മാധവി, പി.പി. തമ്പായി, പി.കെ. ശ്യാമള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.