വിടപറഞ്ഞവരുടെ ഒാർമക്കായി പരവനടുക്കം സ്​കൂളിൽ സ്​മാർട്ട്​ ക്ലാസ്​മുറി ഒരുങ്ങുന്നു

പരവനടുക്കം: അകാലത്തിൽ വേർപിരിഞ്ഞ സഹപാഠികളുടെ ഒാർമക്കായി പരവനടുക്കം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സ്മാർട്ട് ക്ലാസ് മുറിയൊരുക്കുന്നു. സ്കൂളിലെ 1991-92 വർഷത്തെ പൂർവവിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്മാർട്ട് ക്ലാസ് മുറി നിർമിക്കാൻ ആവശ്യമായ തുക സ്വരൂപിച്ചത്. ആധുനിക ദൃശ്യ, ശ്രാവ്യ സജ്ജീകരണങ്ങളോടെ ഒരുക്കുന്ന ക്ലാസ് മുറി മരിച്ച സഹപാഠികളായ മണികണ്ഠൻ കാലിയാംതൊട്ടി, തുളസീധരൻ അണിഞ്ഞ, ഉഷാകുമാരി എന്നിവരുടെ പേരിൽ സമർപ്പിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം. ഇവർ സ്വരൂപിച്ച തുക ഇന്ന് രാവിലെ 10ന് സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർക്ക് കൈമാറും. സാമ്പത്തികപ്രയാസം അനുഭവിക്കുന്ന സഹപാഠികളെ സഹായിക്കാനും പദ്ധതിയുണ്ട്. അഡ്വ. ജിതേഷ് ബാബു (ചെയ), സുനിൽകുമാർ കരിച്ചേരി (ജന. കൺ), സുഭാഷ് നാരായണൻ, മനാസ്, മണികണ്ഠൻ ചെട്ടുംകുഴി, ഷീബ, ബിന്ദു, ഖദീജ, തമ്പാൻ, മണികണ്ഠൻ, വിനു പാക്കണ്ടം, ഇല്യാസ്, ഹരീഷ് മണിയങ്ങാനം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പൂർവവിദ്യാർഥിക്കൂട്ടായ്മ പ്രവർത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.