ജീപ്പിടിച്ച്​ ബൈക്ക്​ യാത്രക്കാരൻ മരിച്ചു; ഒരാൾ ഗുരുതരനിലയിൽ

കാസർകോട്: പെര്‍ളക്കടുത്ത് കൈക്കാറില്‍ ഗുഡ്സ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ബൈക്കോടിച്ച അധ്യാപകന് സാരമായി പരിക്കേറ്റു. ആറളപ്പദവിലെ ജനാർദന ആചാര്യയാണ് (66) മരിച്ചത്. പെര്‍ള ശുഭോദയ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ എസ്.കെ. നാരായണക്കാണ് (52) ഗുരുതരമായി പരിക്കേറ്റത്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ കൈക്കാറില്‍ കഴിഞ്ഞദിവസം ഉച്ചയോടെയാണ് അപകടം. മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പുറപ്പെട്ട ജനാര്‍ദന ആചാര്യ ബസ് കാത്തുനില്‍ക്കുന്നതിനിടെ പരിചയക്കാരനായ അധ്യാപകൻ ബൈക്കിൽ വന്നപ്പോൾ അതിൽ കയറുകയായിരുന്നു. അര കിലോമീറ്റർ പിന്നിട്ടപ്പോഴാണ് എതിരെവന്ന പിക്കപ്പ് ജീപ്പ് ഇടിച്ചുവീഴ്ത്തിയത്. മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ച ജനാര്‍ദന രാത്രിയാണ് മരിച്ചത്. ഭാര്യ: ശോഭ. മക്കൾ: ദേവദാസ്, ഹര്‍ഷവർധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.